Advertisement

കോഴിക്കോട് ഇന്ന് ആറുപേര്‍ക്ക് കൂടി കൊവിഡ്; നാല് പേര്‍ക്ക് രോഗമുക്തി

June 19, 2020
Google News 2 minutes Read
covid19, coronavirus, kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്-2, സൗദി-1) മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗളൂരു-2, മുംബൈ-1) വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1, 2. നന്മണ്ട സ്വദേശികളായ രണ്ട് പേര്‍ (33, 49 വയസ്) – ജൂണ്‍ 17 ന് ബാംഗളൂരുവില്‍ നിന്ന് കാര്‍ മാര്‍ഗം നാട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി.

3. കിഴക്കോത്ത് സ്വദേശി (29)- ജൂണ്‍ 17 ന് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ അവിടെ ചികിത്സയിലാണ്.

4. കടലുണ്ടി സ്വദേശി (29) – ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ എത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി, കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17 നു രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

5. നന്മണ്ട സ്വദേശിനി (22)- ജൂണ്‍ 17 ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ട് എത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവപരിശോധന നടത്തി പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

6. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി (57)- ജൂണ്‍ 11 ന് സൗദിയില്‍ നിന്ന് കണ്ണൂരിലെത്തി, ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

ആറ് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍:

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എയര്‍ഇന്ത്യ ജീവനക്കാരി (24), എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി (22), ചേളന്നൂര്‍ സ്വദേശി (31), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചേളന്നൂര്‍ സ്വദേശി (56) എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.

ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 184 ഉം രോഗമുക്തി നേടിയവര്‍ 80 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 103 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. 36 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 61 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

 

Story Highlights:  covid19, coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here