കോഴിക്കോട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടേയും മ‍ൃതദേഹം കണ്ടെത്തി

കോഴിക്കോട് അറപ്പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടേയും മൃതദേഹം കണ്ടെത്തി. അറപ്പുഴ തട്ടാരക്കൽ പുനത്തിൽ മീത്തൽ ഷാജിയുടെ മകൻ ഹരിനന്ദാണ് മരിച്ചത്. 13 വയസായിരുന്നു. ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകൻ ശബരീനാഥിന്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു.

read also:കോഴിക്കോട് കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മ‍ൃതദേഹം കണ്ടെത്തി

വ്യാഴാഴ്​ച വൈകുന്നേരം നാല്​ മണിയോടെയാണ്​ ശബരീനാഥിനേയും ഹരിനന്ദിനേയും കാണാതായത്. ഷാജിയുടെ സഹോദരിയുടെ മകനാണ് ശബരീനാഥ്. കഴിഞ്ഞ ദിവസമാണ് അറപ്പുഴയിലെ വീട്ടിലെത്തിയത്. അടുത്ത വീട്ടിലേക്ക് പണം നൽകാൻ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരച്ചിൽ തുടങ്ങിയത്​. ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

story highlights- drowned in river, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top