Advertisement

തിരുവനന്തപുരത്ത് ആശാ പ്രവർത്തകയുടെ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ്

June 19, 2020
Google News 1 minute Read
tvm asha worker covid test negative

തിരുവനന്തപുരം കാട്ടാക്കടയിൽ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പൊയുടെപ്രവർത്തനം പുനരാരംഭിച്ചു. രോഗം സ്ഥിരീകരിച്ച ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ കൂടുതൽ ജീവനക്കാരെ കണ്ടെത്താൻ ശ്രമം തുടരുന്നു. മണക്കാട്ടെ മൊബൈൽ ഷോപ്പ് ഉടമയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക പൂർത്തിയാക്കാനാകാതെ ജില്ലാ ഭരണകൂടം. എന്നാൽ ജില്ലയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഉറവിടം കണ്ടെത്താനാകാത്ത രോഗബാധിതരുടെ വർധന തലസ്ഥാന ജില്ലയ്ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് മരണപ്പെട്ടവരുടേതടക്കം, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ രോഗ ഉറവിടം ഇനിയും വ്യക്തവുമല്ല. സമ്പർക്ക പട്ടികളിൽ ഉള്ളവർക്ക് രോഗം ബാധിക്കുന്നത് കുറവെങ്കിലും, ഒരു തരത്തിലുള്ള യാത്രാ ചരിത്രവും, രോഗബാധ സാധ്യത ഇല്ലാത്തവർക്കുമാണ് രോഗം സ്ഥിരീക്കുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. എന്നാൽ ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ.

കാട്ടാക്കടയിലെ അരോഗ്യ പ്രവർത്തകയുടെ രണ്ട് പരിശോധന ഫലവും നെഗറ്റീവായി.ഇന്നലെ മെഡിക്കൽ കോളജിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്തു. 28 ദിവസം ഇനിവീട്ടിലെ നിരീക്ഷണം പൂർത്തിയാക്കണം. പ്രാഥമിക നിരീക്ഷണ പട്ടികയിലെ 107 പേരുടെ സ്രവ പരിശോധന പൂർത്തിയാക്കി.സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് പരിശോധന വേണമെങ്കിൽ ഒരാഴ്ച്ചയ്ക്ക് ശേഷം നടത്തും.

ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് അടച്ച പാപ്പനംകോട് ഡിപ്പൊ പ്രവർത്തനം പുനരാരംഭിച്ചു. രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ കൂടുതൽ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. മണക്കാട്ടെ മൊബൈൽ കട നടത്തിപ്പുകാരന്റെ നിരീക്ഷണ പട്ടിക ജില്ലാ ഭരണകൂടത്തിന് പൂർത്തിയാക്കാനായില്ല.നിലവിൽ 15 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.

റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രദേശങ്ങളിൽ ഉണ്ടായിരുന്നവരും മണക്കാട്ടെമിസ്റ്റർ ഫോൺ മൊബൈൽ ഷോപ്പിൽ സന്ദർശനം നടത്തിയവരും സ്വമേധയാ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നു.

Story Highlights- thiruvananthapuram,  asha worker, covid test negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here