Advertisement

കൊവിഡ് ബാധ ഗാംഗുലിയുടെ കുടുംബത്തിലും; നാല് ബന്ധുക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

June 20, 2020
Google News 2 minutes Read
sourav ganguly family covid

കൊവിഡ് ബാധയുടെ ഭീഷണിയിൽ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ കുടുംബത്തിലെ നാല് പേർക്കാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗാംഗുലിയുടെ മൂത്ത സഹോദരൻ സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവർക്കൊപ്പം ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നയാൾക്കും രോഗബാധ സ്ഥിരീകരിച്ചു.

നാലു പേരും കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗാംഗുലിയുടെ തന്നെ ബെഹലയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇവരെ കൊൽക്കത്തയിലെ സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് മാറ്റി.

Read Also: മഷറഫെ മൊർതാസക്ക് കൊവിഡ്

അതേ സമയം, സ്നേഹാശിഷ് ഗാംഗുലിയെ കൊവിഡ് ടെസ്റ്റിനു വിധേയനാക്കിയെങ്കിലും അദ്ദേഹത്തിൻ്റെ ഫലം നെഗറ്റീവാണ്. അദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. നിലവിൽ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായ സ്‌നേഹാശിഷ് മുൻ രഞ്ജി താരം കൂടിയാണ്.

കൊവിഡ് ബാധയിൽ ബുദ്ധിമുട്ടുന്നവർക്ക് സൗരവ് ഗാംഗുലി സഹായം നൽകിയിരുന്നു. ആദ്യം 50 ലക്ഷം രൂപയുടെ അരി ദാനം നല്‍കിയ ഗാംഗുലി പിന്നീട് 2000 കിലോഗ്രാം അരി ബേലൂര്‍ മഠത്തിലെത്തിക്കുകയും ചെയ്തു. ദിവസേന 10,000 പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങളിലും ഗാംഗുലി പങ്കായിരുന്നു.

Read Also: കുഞ്ഞുങ്ങളെ ഞാൻ മിസ് ചെയ്യുന്നു; സുഖമായി വരികയാണ്: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഷാഹിദ് അഫ്രീദി പറയുന്നു

നേരത്തെ, മുൻ പാക് താരം ഷാഹിദ് അഫ്രീദിക്കും ബംഗ്ലാദേശിൻ്റെ മുൻ നായകൻ മഷറഫെ മൊർതാസക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പനി പിടിപെട്ടതിനു പിന്നാലെ നടത്തിയ ടെസ്റ്റിലാണ് മൊർതാസയുടെ റിസൽട്ട് പോസിറ്റീവായത്. ഇന്ന് പുലർച്ചെയാണ് ടെസ്റ്റ് റിസൽട്ട് വന്നത്. താരത്തിൻ്റെ നില തൃപ്തികരമാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: 4 family members of ganguly tested covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here