Advertisement

ഹൈക്കോടതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

June 20, 2020
Google News 1 minute Read

പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. അഭിഭാഷക അസോസിയേഷനാണ് കത്ത് നൽകിയത്. ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്നാണ് ആവശ്യം.

പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിൽ തോമസ് അടക്കം 26 പേർ നിരീക്ഷണത്തിൽ പോയിരുന്നു. രണ്ട് പേർക്ക് പൊലീസുകാരനുമായി നേരിട്ട് സമ്പർക്കവുമുണ്ടായി. അതേസമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഓഫീസും അടച്ചു.

read also: പ്രളയതട്ടിപ്പ് കേസ്; മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് ഐജി

17-തീയതി രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ടുമായി പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തിയത്. കോടതിയിലെത്തിയ പൊലീസുകാരൻ വിജിലൻസ് ജിപിഎ രാജേഷിന് റിപ്പോർട്ട് കൈമാറി. ഇത് പിന്നീട് ജഡ്ജിക്ക് കൈമാറുകയും ചെയ്തിരുന്നു.

story highlights- high court of kerala, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here