പ്രളയതട്ടിപ്പ് കേസ്; മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് ഐജി

കൊച്ചി കളക്ട്രേറ്റിലെ പ്രളയ തട്ടിപ്പ് മുഖ്യ പ്രതി വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ട് കെട്ടിയതായി ഐജി വിജയ് സാഖറെ. തട്ടിയെടുത്ത പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷ്ണുപ്രസാദ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രണ്ടാം കേസിൽ പുറത്ത് നിന്നുള്ളവരുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഐജി പറഞ്ഞു. കേസിൽ പങ്കുള്ള ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്നും വിജയ് സാഖറെ.
അതേസമയം തട്ടിയെടുത്ത 73 ലക്ഷം രൂപ എവിടെയെന്ന് പറയാൻ പ്രതി തയാറായിട്ടില്ല. പണം കണ്ടെത്താനായി കളക്ട്രേറ്റ് ജീവനക്കാരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. കേസിൽ കൂടുതൽ കളക്ട്രേറ്റ് ജീവനക്കാർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചെങ്കിലും വിഷ്ണു പ്രസാദ് ഒഴികെ ഇതുവരേയും മറ്റാരേയും പ്രതി ചേർത്തിട്ടുമില്ല.
തട്ടിയെടുത്ത തുക ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. പ്രതി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യകേസിലെ മുഖ്യപ്രതിയും സിപിഐഎം നേതാവുമായ അൻവറും ഭാര്യ ഖൗലത്തും ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവാൻ ഇവർക്ക് കോടതി അനുവദിച്ച കാലാവധി ഇന്ന് അവസാനിച്ചു.
flood fund fraud case, properties seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here