കൊവിഡ് ആന്റി ബോഡി ടെസ്റ്റിനായി സൗദി ഗവൺമെന്റിനോട് അനുമതി നേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആന്റി ബോഡി ടെസ്റ്റിനായി സൗദിയിലെ ഇന്ത്യൻ എംബസി മുഖാന്തരം സൗദി ഗവൺമെന്റിനോട് അനുമതി നേടിയിട്ടുണ്ടെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കാനുള്ള തീരുമാനം ജൂൺ 24 വരെ നീട്ടിയ പശ്ചാത്തലത്തിൽ ട്രൂനാറ്റ് കിറ്റ് വിദേശത്തേക്ക് എത്തിക്കുന്ന നടപടികൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയിലെ ചില ആശുപത്രികളിൽ ആന്റി ബോഡി ചികിത്സാ സൗകര്യമുണ്ട്. പ്രവാസികൾക്ക് പരിശോധന നടത്താനുള്ള അംഗീകാരം സൗദി ഗവൺമെന്റിൽ നിന്ന് ലഭിച്ചാൽ മാത്രം മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിദേശത്തുള്ള എല്ലാ പ്രവാസികൾക്കും കേരളത്തിലേക്ക് വരാമെന്നും ഇതിന് ഒരു തടസമില്ലെന്നും അനുമതി തേടിയ ഒരു വിമാനത്തിനും സർക്കാർ അനുമതി നൽകാതിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, രോഗമുള്ളവരും രോഗം ഇല്ലാത്തവരും ഒന്നിച്ച് യാത്ര ചെയ്യരുതെന്ന് മാത്രമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlight: CM says Saudi government has got permission for covid anti body test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top