ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയി

കൊവിഡ് ബാധിതനായ പൊലീസുകാരൻ ഹൈക്കോടതിയിലെത്തിയ സംഭവത്തിൽ ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയി. കോടതി മുറിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിലേക്ക് പോയി.
ഇബ്രാഹിംകുഞ്ഞ് ഉൾപ്പെട്ട കേസിന്റെ ഫയൽ കൈമാറാനാണ് പൊലീസുകാരൻ കോടതിയിലെത്തിയത്. പൊലീസുകാരൻ ആരോടെല്ലാം അടുത്ത് ഇടപഴകി എന്നറിയാൻ ഹൈക്കോടതിയിലെ സിസിടിവി ക്യാമറ ജില്ലാ ആരോഗ്യ വിഭാഗം പരിശോധിച്ചു. ഉദ്യോഗസ്ഥനുമായി അടുത്തിടപഴകിയ 60 ഓളം പേരോട് നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പോലീസുകാരന്റെ റൂട്ട് മാപ്പും ആരോഗ്യ വിഭാഗം തയാറാക്കി. ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ അടുത്തിടപഴകിയ മുഴുവൻ ആളുകളേയും കണ്ടെത്തി.40 ഓളം പേരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി. പൊലീസ് സ്റ്റേഷനിൽ എത്തിയവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ന് 26 പൊലീസുകാരുടെ പരിശോധനാ ഫലം ലഭിക്കും. ഇന്നലെ പുറത്ത് വന്ന 13 പാശോധന ഫലങ്ങളിൽ ഒരെണ്ണമാണ് പോസിറ്റീവായത്.
Story Highlights- hc justice sunil thomas self quarantined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here