കൊവിഡ് പ്രതിസന്ധിയിൽ നാടിന്റെ കരുത്ത് പകരുന്ന പൊലീസുകാർക്ക് സഹായവുമായി നിറപറ

ഏതു പ്രതിസന്ധിയിലും നാടിനും നാട്ടുകാർക്കുമായി സഹായവും സേവനവുമായി എത്തുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും പൊലീസും മാധ്യമപ്രവർത്തകരുമെല്ലാം. പ്രളയസമയത്തും നിപ്പ, കൊവിഡ് കാലഘട്ടത്തിലുമെല്ലാം സഹായമെത്തിക്കുന്നതിൽ കൈ മെയ് മറന്ന് പ്രവർത്തിച്ചവരാണ് പൊലീസ് ഉദ്യോഗസ്ഥർ. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നമുക്ക് ആർക്കും മറക്കാനാകില്ല. ഇപ്പോൾ കൊവിഡ് സമയത്തും ജനങ്ങളുടെ ജീവന് സംരക്ഷണവുമായി രംഗത്തുണ്ട് പൊലീസ് ഉദ്യോഗസ്ഥർ. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സംരക്ഷണം ഒരുക്കുന്നതുമുതൽ അവരുടെ യാത്രകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതെല്ലാം പൊലീസിന്റെ നേതൃത്വത്തിലാണ്.
സംസ്ഥാനം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ എല്ലാ രംഗത്തും ഒരുപോലെ സഹായവുമായി എത്തുന്ന പൊലീസുകാർക്ക് പിന്തുണയുമായി എത്തുകയാണ് കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന വിതരണ ബ്രാൻഡായ നിറപറ. മഴക്കാലമെത്തിയതോടെ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് 500 മഴക്കോട്ടാണ് നിറപറ ഗ്രൂപ്പ് വിതരണം ചെയ്തത്.
എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ നടന്ന പരിപാടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൊലീസുകാർക്കുള്ള മഴക്കോട്ടുകൾ കമ്മീഷണർ വിതരണം ചെയ്തു. ചടങ്ങിൽ അഡീഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പ്, ഡിസിപി ജി. പൂങ്കുഴലി, എസിപി കെ. ലാൽജി, നോർത്ത് സിഐ സിബി ടോം, നിറപറ മാർക്കറ്റിംഗ് മാനേജർ എസ്. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: NIRAPARA CSR ACTIVITY
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here