Advertisement

ഇബിച്ചിബീവിക്കും ആറു മക്കള്‍ക്കും പേടിയില്ലാതെ ഇനി ഉറങ്ങാം; സാന്ത്വനവുമായി 24 ന്യൂസ്

June 21, 2020
Google News 1 minute Read
24 IMPACT

മലപ്പുറം പൊന്നാനി മുറിഞ്ഞഴിയിലെ ഇബിച്ചിബീവിക്കും ആറു മക്കള്‍ക്കും പേടിയില്ലാതെ ഇനി ഉറങ്ങാം. ട്വന്റിഫോര്‍ ന്യൂസും, സര്‍ക്കാരും കൈയ്‌കോര്‍ത്ത് ഇവര്‍ക്ക് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി സര്‍ക്കാര്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇന്ന് രാവിലെയാണ് ഇബിച്ചിബീവിയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം 24 പുറത്ത് വിട്ടത്.

ഇബിച്ചിബീവിയുടെ ദുരിത ജീവിതം പുറം ലേകത്ത് എത്തിയതോടെ നിരവധി പേരാണ് സഹായഹസ്തവുമായി രംഗത്ത് എത്തിയത്. ഇവര്‍ക്ക് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം 24 ന്യൂസും, സര്‍ക്കാരും കൈയ് കോര്‍ത്ത് യാഥാര്‍ത്ഥ്യമാക്കും. സര്‍ക്കാര്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചതായി സ്ഥലം എംഎല്‍എയും,സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഭൂമിക്ക് നാല് ലക്ഷവും, വീടിന് ആറുലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിക്കുക. അടിയന്തരമായി ഇവരെ ഇവിടെ നിന്ന് മാറ്റിതാമസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായും സ്പീക്കര്‍ അറിയിച്ചു.

അതെ സമയം ട്വന്റിഫോര്‍ വാര്‍ത്ത ഏറെ ആശ്വാസമായതായി ഇബിച്ചിബീവി പറഞ്ഞു. ശരീരം തളര്‍ന്ന മകളും അഞ്ച് മക്കളുമായി എന്തു ചെയ്യണമെന്ന് അറിയാതെ പ്രയാസം അനുഭവിച്ച ഇബിച്ചിബീവിയുടെ വാര്‍ത്ത ഇന്ന് രാവിലെയാണ് ട്വന്റിഫോര്‍ സംപ്രേഷണം ചെയ്തത്. ഇതിന് പുറകെയാണ് സഹായങ്ങള്‍ എത്തി തുടങ്ങിയത്.

Story Highlights: 24 News impact new house for imbichibeevi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here