സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സദിബൽ സൗറയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ടത്.

Read Also: വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; റഷ്യ-ചെെന- ഇന്ത്യ സഖ്യം തകരുമോ?

പ്രദേശത്ത് ഇന്ന് രാവിലെ മുതൽ സുരക്ഷാ സേന പരിശോധന നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ വഴങ്ങിയില്ലെന്നാണ് വിവരം. ശേഷം വെടിവയ്പ് നടക്കുകയും മൂന്ന് പേരും കൊല്ലപ്പെടുകയും ചെയ്തു. 2019ൽ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച സംഭവത്തിലെ കുറ്റവാളികളാണ് ഇതിൽ രണ്ട് പേരെന്ന് പൊലീസ് അറിയിച്ചു.

 

jammu kashmir, terrorists killed in shoot out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top