അഞ്ചൽ ഉത്രാവധക്കേസ്; സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

അഞ്ചൽ ഉത്രാ കൊലപാതകക്കേസിൽ ഒന്നാം പ്രതി സൂരജിനെ വനംവകുപ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിൽ നിർണായകമായ പല വിവരങ്ങളും ലഭിച്ചതായി അഞ്ചൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയൻ പറഞ്ഞു. തെളിവെടുപ്പിനിടെ സൂരജിനെതിരെ നാട്ടുകാരുടെ രോക്ഷപ്രകടനം ഉണ്ടായി.
സൂരജിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് കനത്ത പൊലീസ് കാവലിൽ ആയിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്തെത്തിയിരുന്നു. രാവിലെ 10.15 ഓടെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയന്റെ നേതൃത്വത്തിലുള്ള സംഘം സൂരജുമായി ഉത്രയുടെ വീട്ടിലെത്തി.
Read Also: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു
നാട്ടുകാർ രോക്ഷാകുലരായെങ്കിലും വനം വകുപ്പ് സൂരജിനെ ഉത്രയുടെ വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ച് ഗേറ്റ് പൂട്ടി. കൊലപാതകം നടത്തിയ മുറി, പാമ്പിനെ കുഴിച്ചിട്ട സ്ഥലം, പാമ്പിനെ കൊണ്ടുവന്ന ജാർ ഒളിപ്പിച്ചുവച്ച സ്ഥലം എന്നിവിടങ്ങൾ സൂരജ് കാണിച്ചു കൊടുത്തു. പാമ്പിനെ കടിപ്പിച്ച രീതി വനം വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ച് അങ്ങനെയല്ലേ എന്ന ചോദ്യത്തിന് സൂരജ് സമ്മത ഭാവത്തിൽ തലയാട്ടി. സൂരജിനെ തിരികെ കൊണ്ടുപോകാനായി ഒരുങ്ങിയപ്പോഴും നാട്ടുകാരുടെ രോക്ഷപ്രകടനവും കൂക്കിവിളിയും ഉണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here