അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു

newborn baby

അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലയില്‍ രക്തസ്രാവമുണ്ട്. പിതാവ് ഷൈജു തോമസ് ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് ശ്വാസം മുട്ടെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവറും പറഞ്ഞു.

അങ്കമാലിയില്‍ പിതാവിന്റെ മര്‍ദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ഐസിയുവില്‍ കഴിയുന്ന നവജാത ശിശുവിന്റെ അവസ്ഥ ഗുരുതരമായി തുടരകയാണ്. കുട്ടിയുടെ തലയ്ക്കത്ത് രക്തസ്രാവമുണ്ട്. പിതാവ് കൈ കൊണ്ട് തലക്കടിച്ചതാണ് രക്ത സ്രാവത്തിന് കാരണം.
കഴിഞ്ഞ 10 മാസം മുന്‍പാണ് കണ്ണൂര്‍ സ്വദേശിയായ ഷൈജു തോമസ് അങ്കമാലി പാലിയേക്കരയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. നാട്ടുകാരോടൊന്നും മിണ്ടാത്ത പ്രകൃതക്കാരനായിരുന്നു ഷൈജു.

ഇയാള്‍ക്ക് അങ്കമാലിയില്‍ സുഹൃത്തുക്കളും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ കുട്ടിയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചിട്ടും ആരും അറിഞ്ഞില്ല. പൊലീസ് വന്നപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. കുട്ടിക്ക് ശ്വാസംമുട്ടലാണെന്ന് പറഞ്ഞാണ് ഷൈജു തന്നെ വന്ന് വിളിച്ചതെന്ന് ഓട്ടോ ഡ്രൈവറും പറയുന്നു. ഭാര്യയോടുള്ള സംശയവും, നവജാത ശിശു പെണ്‍കുട്ടിയായതുമാണ് ഈ ക്രൂര കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു

Story Highlights: newborn infant medical condition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top