കൂടെ കളിക്കാൻ വായോ… സഞ്ചാരികളെ കളിക്കാൻ കൂട്ടുവിളിക്കുന്ന ആനക്കുട്ടൻ; വിഡിയോ

baby elephant

സഞ്ചാരികളെ കളിക്കാൻ വിളിക്കുന്ന ആനക്കുട്ടന്റെ വിഡിയോ വൈറലാകുന്നു. ഈ ദൃശ്യം സൗത്ത് ആഫ്രിക്കയിലെ മൻയോനി പ്രൈവറ്റ് ഗെയിം റിസേർവിൽ നിന്നാണെന്നാണ് വിവരം. ജീപ്പിലെ യാത്രക്കാരെ കളിക്കാൻ വിളിക്കുന്ന ആനക്കുട്ടന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ജീപ്പിലെ യാത്രികർ തന്നെയാണ്.

ആദ്യം ജീപ്പിനരികിൽ നിന്നാണ് ആനക്കുട്ടി ആളുകളെ വിളിക്കുന്നത്. മണ്ണുകൊണ്ടുള്ള റോഡിൽ നിന്ന് നിലത്ത് മുട്ടുന്ന തുമ്പിക്കൈ ആട്ടിയും തല കുലുക്കിയുമെല്ലാം അവൻ അവരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പിന്നീട് രക്ഷയില്ലെന്ന് കണ്ട് ജീപ്പിന് മുൻപിലേക്ക് ചെല്ലുന്നു.

Read Also: ‘ഈലം’ കാൻ ഫിലിം മാർക്കറ്റിലേക്ക്

ശേഷം അവിടെ നിലത്ത് കിടന്നും ആനക്കുട്ടി എന്തോക്കെയോ വികൃതി കാട്ടികൂട്ടുന്നുണ്ട്. തൊട്ടടുത്തുള്ള അമ്മയാന വിളിച്ചുകൊണ്ടിരിക്കുന്നതും കാണാം. പക്ഷേ അമ്മ പറയുന്നത് ഒന്നും തന്നെ കേൾക്കാതെ യാത്രക്കാരെ മാടി വിളിക്കുന്ന ആഫ്രിക്കൻ ആനക്കുട്ടന്റെ വിഡിയോ ആരും കണ്ടിരുന്ന് പോകും.

 

View this post on Instagram

 

Baby elephant wants to play at the Manyoni Private Game Reserve in South Africa! 🇿🇦 How cute is this? 🐘😍 📍South Africa ————————————————— ↠ 📸: @danstevens_wildlife Don’t forget to check out their feed! 🔥 ————————————————— Follow and Tag Us In Your Photos! 👉🏼 @unkn0wnvisuals 👉🏼 @unkn0wnvisuals 👉🏼 @unkn0wnvisuals – ↠ #exploretheunknown – ⚜️ Follow the Tribe: 👉🏼 @unkn0wndestinations 👉🏼 @unkn0wnstreets ————————————————— 📌 Turn On Post Notifications 📌 . . . . . . #earthoutdoors #liveoutdoors #visualsofearth #earthofficial #earthfocus #discoverearth #amongthewild #wildlifephotographer #wildlifeonearth #traveladdicted #traveladventures #traveladdicts #earthescope #ourdailyplanet #alifealive #explorehisearth #simplyadventure #voyaged #lifeofadventure #roam #travellist #elephant #babyelephant #southafrica #southafricatravel #safari

A post shared by ADVENTURE | TRAVEL | EARTH (@unkn0wnvisuals) on

baby elephant, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top