റിലീസ് സംബന്ധിച്ച കാര്യങ്ങളിൽ അവകാശം നിർമാണ കമ്പനികൾക്കാണെന്ന് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു

സിനിമയുടെ റിലീസ് സംബന്ധിച്ച കാര്യങ്ങളിൽ അവകാശം നിർമാണ കമ്പനികൾക്കാണെന്ന് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച പോസ്റ്റിലാണ് പരാമർശം. പുതിയ സിനിമകൾ ഉടൻ ചിത്രീകരണം തുടങ്ങരുതെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാടിനെതിരെയാണ് ആഷിഖിന്റെ പരോക്ഷ വിമർശനം.
ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം അറിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് നിർമാതാക്കളെ പരോക്ഷമായി വിമർശിക്കുന്ന ആഷിക് അബുവിന്റെ പരാമർശം. റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹർഷാദ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ജൂലൈ 5 ന് കൊച്ചിയിൽ ആരംഭിക്കുമെന്നതുൾപ്പടെ പറഞ്ഞവസാനിപ്പിച്ച ശേഷമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ള മറുപടി. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങൾ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമാണ കമ്പനിക്ക് മാത്രം നിക്ഷിപ്തമാണ്. അത് വേറെ ആരെയും ഏൽപിച്ചിട്ടില്ല. എന്നതായിരുന്നു പരാമർശം.
കഴിഞ്ഞ ദിവസത്തെ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ നിലപാടിനെതിരെയുള്ള പരോക്ഷമായ മറുപടിയാണ് ഇത്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനെതിരെ പ്രൊഡ്യൂസേഴ്‌സ് രംഗത്ത് വന്നിരുന്നു. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കാതെ പുതിയ സിനിമകൾ തുടങ്ങരുതെന്നാണ് ചലച്ചിത്ര സംഘടനകളുടെ നിലപാട്. നിർദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാൽ സഹകരിക്കില്ലെന്നും തിയറ്റർ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിർമാതാക്കൾ നൽകിയിരുന്നു. ഇതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലെ പരോക്ഷമായ മറുപടി.
Story highlight: Director and producer Aashiq Abu says the production companies have the right to release the issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here