സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കുന്നതിന് വിപണിയില്‍ നിന്ന് കടമെടുക്കുമെന്ന് ധനമന്ത്രാലയം

GST

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കുന്നതിന് വിപണിയില്‍ നിന്ന് കടമെടുക്കും. ജിഎസ്ടി കുടിശ്ശിക ഉടന്‍ നല്‍കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ധനമന്ത്രാലയം വിലയിരുത്തി. 5250 കോടി രൂപ യാണ് കേരളത്തിന് മാത്രം നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക.

എത്ര തുക കടം എടുക്കണം എന്നത് ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. ഇതിനായി പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ഉടന്‍ യോഗം ചേരും. വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കും. ജിഎസ്ടി വരവില്‍ 55 ശതമാനത്തോളം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

 

 

Story Highlights: GST borrowing from market to pay dues: Ministry of Finance

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top