സംസ്ഥാനത്തെ കെ-മാറ്റ്, എല്‍എല്‍ബി പ്രവേശന പരീക്ഷകള്‍ ആരംഭിച്ചു

kmat online exam

സംസ്ഥാനത്തെ കെ-മാറ്റ്, എല്‍എല്‍ബി പ്രവേശന പരീക്ഷകള്‍ ആരംഭിച്ചു. 43 കേന്ദ്രങ്ങളിലായി 16700 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രവേശന പരീക്ഷകളെത്തുടര്‍ന്നാണ് സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മാനേജ്‌മെന്റ് കോളജുകളിലേക്കുള്ള എംബിഎ പ്രവേശന പരീക്ഷ കെ – മാറ്റും, എല്‍എല്‍ബി പ്രവേശന പരീക്ഷകളുമാണ് ഇന്ന് നടക്കുന്നത്. രാവിലെയും ഉച്ചക്ക് ശേഷവുമായി ഓണ്‍ലൈന്‍ രീതിയിലാണ് പരീക്ഷകള്‍. 43 കേന്ദ്രങ്ങളിലായി 16, 700 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന മേല്‍നോട്ട സമിതി, സര്‍വ്വകലാശാലകളുടെ സഹായത്തോടെ നടത്തിയിരുന്ന കെ -മാറ്റ് ഇത്തവണ മുതലാണ് ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റി പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് നടത്തുന്നത്.

എല്‍എല്‍ബി പ്രവേശന പരീക്ഷ മൂന്ന് ദിവസങ്ങളിലായാണ് നടക്കുക. പരീക്ഷകള്‍ക്ക് വേണ്ടി കെഎസ്ആര്‍ ടിസി ഇന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തി. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് കെഎസ്ആര്‍ടിസി ഞായറാഴ്ച സര്‍വീസ് നടത്തുന്നത്. സ്‌പെഷ്യല്‍ ചാര്‍ജ് ഈടാക്കി പരീക്ഷ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ആണ് നിര്‍ദേശം. ഇത്തരത്തില്‍ 25 ശതമാനത്തോളം സ്‌പെഷ്യല്‍ സര്‍വീസുകളാണ് കെഎസ് ആര്‍ടിസി ഇന്ന് നടത്തുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച പരീക്ഷ വൈകിട്ട് അഞ്ചിന് അവസാനിക്കും.

Story Highlights: K-Mat and LLB entrance exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top