ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക് മുമ്പില്‍ ശരീരം തളര്‍ന്ന മകളും അഞ്ചുമക്കളുമായി പകച്ചു നില്‍ക്കുകയാണ് ഇബിച്ചിബീവി

ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക് മുമ്പില്‍ ശരീരം തളര്‍ന്ന മകളും അഞ്ചുമക്കളുമായി എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ഒരമ്മ. കഴിഞ്ഞ ദിവസത്തെ കടലാക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ വെള്ളവും, മണ്ണും നിറഞ്ഞ് വീട് വാസയോഗ്യമല്ലാതെയായി. മലപ്പുറം പൊന്നാനി മുറിഞ്ഞഴിയിലെ ഇബിച്ചിബീവിക്ക് സുമനസുകളുടെ സഹായമാണ് ഇനി ആവശ്യം.
രൗദ്രഭാവത്തില്‍ അഞ്ഞ് അടിക്കുന്ന തിരകള്‍ക്ക് അരികെ ഉറങ്ങാതെ, ഭക്ഷണം കഴിക്കാതെ മകള്‍ക്ക് അരികില്‍ കാവലിരിക്കുകയാണ് ഈ അമ്മ. തണുത്ത് വിറങ്ങളിച്ച് ആരോടും ഒന്നും പറയാന്‍ പോലും ആകാതെ മകളും. ഇബിച്ചിബീവിക്ക് ആറ് മക്കളാണ്. മൂന്ന് പെണ്ണും, മൂന്ന് ആണും. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ട് വര്‍ഷങ്ങളായി വരുമാന മാര്‍ഗം ഒന്നും ഇല്ല. അയല്‍ വാസികളുടെ കാരുണ്യത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഉണ്ടായിരുന്ന വീട് ഭാഗികമായി കടല്‍ എടുത്തു. വീട്ടിനുള്ളി വെള്ളവും, മണ്ണും നിറഞ്ഞ് വീട് വാസയോഗ്യമല്ലാതെയായി.
സ്വന്തമായെരു അടച്ചുറപ്പുള്ള കൊച്ചു വീട് എന്നതാണ് ഈ അമ്മയുടെ സ്വപ്നം, നാല് നേരം മക്കള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ ഭക്ഷണം കൊടുക്കുകയും വേണം. ഇതിനോടകം മുട്ടാത്ത വാതിലുകളില്ല. വാഗ്ദാനങ്ങള്‍ കേട്ടുമടുത്തു. കലാവര്‍ഷം ശക്തിപ്രപിക്കുമ്പോള്‍ മകളെയും കോരിയെടുത്ത് സുരക്ഷിത ഇടങ്ങളിലേക്ക് ഓടുകയാണ് പതിവ്.
Story Highlights: mother, help, malppuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here