Advertisement

ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം വിളിച്ചു

June 21, 2020
Google News 2 minutes Read

ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ, ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ എന്നിവർ പങ്കെടുക്കുന്നുണ്ട്.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്ക് ചേരുന്നുണ്ട്.

ദിനം പ്രതി ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽ തന്നെ ശനിയാഴ്ച ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരുന്നു.
സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 3,630 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Story highlight: Union Home Minister convened to review covid situation in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here