മന്ത്രി കെ കെ ശൈലജക്കെതിരെ അശ്ലീല പോസ്റ്റ്; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റിട്ട ആൾ അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി അഷ്ഫാഖ് അഹമ്മദിനെതിരെയാണ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ മുക്കം മേഖലാ കമ്മിറ്റിയുടെ പരാതിയിൽ മുക്കം പൊലീസാണ് കേസെടുത്തത്. അഷ്ഫാഖ് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് മന്ത്രിയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ചത് പോസ്റ്റിട്ടത്. ഗ്രൂപ്പ് അഡ്മിൻമാരാരും പോസ്റ്റ് നീക്കം ചെയ്യാൻ തയ്യാറായില്ല. ഇതോടെയാണ് ഡിവൈഎഫ്‌ഐ പരാതിയുമായി രംഗത്തെത്തിയത്.

read also: മന്ത്രി ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ ‘കൊവിഡ് റാണി’ പരാമർശം; യുഡിഎഫിന് അതൃപ്തി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ‘ഗസ്റ്റ് ആർട്ടിസ്റ്റ് ‘ റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

story highlights- k k shailaja, facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top