Advertisement

കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രന്റെ മരണം സൈബർ ആക്രമണത്തെ തുടർന്നെന്ന് ആരോപണം

June 22, 2020
Google News 2 minutes Read

കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രന്റെ മരണം സൈബർ ആക്രമണത്തെ തുടർന്നെന്ന് ആരോപണം. കെപിസിസി നിർവാഹക സമിതി അംഗം കെ.പ്രമോദാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. സൈബർ കൊട്ടേഷന് പിന്നിൽ പാർട്ടിയിലെ ചിലരെന്നും ആരോപണം.

ഐഎൻടിയുസി നേതാവും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ കെ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് കെപിസിസി നിർവാഹക സമിതി അംഗം ആരോപണവുമായി രംഗത്തെത്തിയത്. കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ ദുഷ്പ്രചാരണങ്ങളിൽ മനംനൊന്ത് ഹൃദയം പൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്ന് പ്രമോദ് ആരോപിക്കുന്നു. കണ്ണൂർ കോർപറേഷന്റെ മേയർ സ്ഥാനത്തിനായി സുരേന്ദ്രൻ ചരട് വലി നടത്തുന്നുവെന്ന് പ്രചാരണമുണ്ടായി. സൈബർ ഗുണ്ടകൾ സുരേന്ദ്രനെ മാനസികമായി തകർക്കാനും അവഹേളിക്കാനും ശ്രമിച്ചു.ഇതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്റെ മരണമെന്നും കെ.പ്രമോദ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ടാഗ് ചെയ്താണ് ഫേസ് ബുക്കിലൂടെ പ്രചാരണമുണ്ടായതെന്നും ആരോപണം. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും പ്രമോദിന്റെ പോസ്റ്റിനൊപ്പമുണ്ട്. കെ. സുരേന്ദ്രൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോ എന്ന് ആധിയുള്ള ചിലർ നൽകിയ സൈബർ കൊട്ടേഷനാണിത്.സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടിയെടുക്കണമെന്നും നിയമപരമായി നേരിടണമെന്നും കെപിസിസി നിർവാഹക സമിതി അംഗം ആവശ്യപ്പെടുന്നു.

Story highlight: Congress leader Surendran’s death is alleged to have been followed by a cyber attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here