ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

alappuzha

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്തുനിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ദുബായില്‍ നിന്ന് എത്തി മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്നു 51 വയസുള്ള കുമാരപുരം സ്വദേശി ഇന്ന് രോഗവിമുക്തനായി. ജില്ലയില്‍ ആകെ 103 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 86 പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

– കുവൈറ്റില്‍ നിന്നും ജൂണ്‍ 12 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46 വയസുള്ള മാരാരിക്കുളം സ്വദേശി

– മുംബൈയില്‍ നിന്നും ജൂണ്‍ അഞ്ചിന് ട്രെയിനില്‍ ആലപ്പുഴ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവ്

Read More: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി

– ചെന്നൈയില്‍ നിന്നും ജൂണ്‍ നാലിന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പട്ടണക്കാട് സ്വദേശികളായ അച്ഛനും അമ്മയും പെണ്‍കുട്ടിയും

– ബംഗളൂരുവില്‍ നിന്നും ജൂണ്‍ ഒന്‍പതിന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തൈക്കാട്ടുശേരി സ്വദേശിയായ യുവതി

– മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ ജൂണ്‍ 12 ന് ആലപ്പുഴയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന തൈക്കാട്ടുശേരി സ്വദേശിനിയായ യുവതി

– നൈജീരിയയില്‍ നിന്നും ജൂണ്‍ 18 ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പത്തിയൂര്‍ സ്വദേശിയായ യുവാവ്

– മുംബൈയില്‍ നിന്നും ജൂണ്‍ അഞ്ചിന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തി ലായിരുന്ന 47 വയസുള്ള കാര്‍ത്തികപ്പള്ളി സ്വദേശിനി

– ദുബായില്‍ നിന്ന് ജൂണ്‍ 10 ന് കൊച്ചിയിലെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചേര്‍ത്തല തെക്ക് സ്വദേശിയായ യുവാവ്

– കുവൈറ്റില്‍ നിന്നും ജൂണ്‍ 11 ന് കൊച്ചിയിലെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്

– മുംബൈയില്‍ നിന്നും ജൂണ്‍ 10 ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 49 വയസുള്ള കായംകുളം സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Story Highlights: covid confirmed 12 people in Alappuzha today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top