Advertisement

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേര്‍ക്ക്; 11 പേര്‍ക്ക് രോഗമുക്തി

June 22, 2020
Google News 1 minute Read
PALAKKAD

പാലക്കാട് ജില്ലയില്‍ ഇന്ന് ആറ്, പത്ത് വയസുള്ള ആണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തി നേടി.

ഖത്തറില്‍ നിന്ന് വന്ന വാളയാര്‍ പാമ്പുപാറ സ്വദേശി, പുതുപ്പരിയാരം സ്വദേശി, മൂത്താന്തറ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശിനി, നെന്മാറ പേഴുമ്പാറ സ്വദേശി, എരുമയൂര്‍ സ്വദേശികളായ അമ്മയും മകനും, ബഹ്‌റിനില്‍ നിന്ന് എത്തിയ കോട്ടായി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കണ്ണമ്പ്ര സ്വദേശി, സൗദിയില്‍ നിന്ന് എത്തിയ നെന്മാറ പോത്തുണ്ടി സ്വദേശി, യുഎഇയില്‍ നിന്ന് എത്തിയ കൊപ്പം കിഴ്മുറി സ്വദേശി, അമ്പലപ്പാറ സ്വദേശി, അകത്തേത്തറ സ്വദേശി, പഞ്ചാബില്‍ നിന്ന് എത്തിയ മലമ്പുഴ കടുക്കാംകുന്നം സ്വദേശി, ഡല്‍ഹിയില്‍ നിന്ന് എത്തിയ കോങ്ങാട് മുച്ചീരി സ്വദേശി, കുവൈറ്റില്‍ നിന്ന് എത്തിയ മങ്കര സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 154 ആയി. മഞ്ചേരിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ ഒരാള്‍ ഇന്ന് രോഗമുക്തനായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ഉണ്ട്.

Story Highlights: covid confirmed 16 people in Palakkad district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here