കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് ഒന്‍പത് പേര്‍ക്ക്് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി. രാംദാസ് അറിയിച്ചു.

ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി, 23 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, 28 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 14 ന് ഖത്തറില്‍ നിന്ന് വന്ന 44 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ എട്ടിന് ഒമാനില്‍ നിന്ന് വന്ന 60 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 48 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ വന്ന 60 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്.

Read More: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി

ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആറ് പേര്‍ക്കും പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. വീടുകളില്‍ 4519 പേരും സ്ഥാപന നിരീക്ഷണത്തില്‍ 380 പേരുമടക്കം ജില്ലയില്‍ 4899 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 25 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 174 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കൊവിഡ് സെന്ററുകളിലുമായി 84 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 156 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

Story Highlights: covid confirmed nine persons in Kasargod district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top