ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

idukki corona

ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണ്. ജൂണ്‍ 19 ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത്.

ജൂണ്‍ 19 ന് കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ആറ് വയസുള്ള മകനും ബഥേല്‍ സ്വദേശിയായ ഭാര്യാ പിതാവിനുമാണ് (65) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ രാജാക്കാട് സ്വദേശിനിക്കും (30), ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ ഇരട്ടയാര്‍ സ്വദേശിക്കുമാണ് (33) രോഗം സ്ഥിരീകരിച്ചത്.

Read Moreസംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി

രാജാക്കാട് സ്വദേശി തിരുവനന്തപുരത്ത് നിന്ന് സ്വകാര്യ വാഹനത്തില്‍ രാജാക്കാട് എത്തി വീട്ടിലും ഇരട്ടയാര്‍ സ്വദേശി കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ നെടുങ്കണ്ടത് എത്തി നിരീക്ഷണ കേന്ദ്രത്തിലും കഴിയുകയായിരുന്നു. ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ഇടുക്കി സ്വദേശികളായ 51 പേരാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Story Highlights: covid confirms four people in Idukki district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top