ക്വാറന്റീൻ നിയമം ലംഘിച്ച് ആഘോഷങ്ങൾ; ഒരാളിൽ നിന്ന് കൊവിഡ് പകർന്നത് 17 പേർക്ക്

covid odisha

ഒഡീഷയിൽ ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചയാളിൽ നിന്ന് 17 പേർക്ക് രോഗം പകർന്നു. ജാർസുഗുഡയിലാണ് സംഭവം. കഴിഞ്ഞ മാസം ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് വന്ന ഭർത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന് ക്വാറന്റീൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇവർ അത് ലംഘിക്കുകയാണുണ്ടായത്. അതോടെയാണ് 17 പേർക്ക് രോഗം പകർന്നത്.

ഭാര്യക്കാണ് ക്വാറന്റീൻ നിർദേശിക്കപ്പെട്ട കുടുംബത്തിൽ പരിശോധനാ ഫലം പോസിറ്റീവായത്. എന്നാൽ ബ്രജ് രാജ് നഗറിലെ അമ്മാവന്റെ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന അവസരത്തിൽ ഇവർ മകന്റെ പിറന്നാൾ ആഘോഷമാക്കി. കൂടാതെ മറ്റൊരു വീട്ടിലെ വിവാഹത്തിലും പങ്കെടുത്തു.

Read Also: പുരി രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താമെന്ന് കേന്ദ്രവും ഒഡീഷയും സുപ്രിംകോടതിയിൽ

ഇവരില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനമെന്ന് ജില്ലാ കളക്ടര്‍ സരോജ് കുമാര്‍ സമാല്‍ പറയുന്നു. ഇവരുടെ മകന്റെ പിറന്നാളിന് അയൽവാസികളും പങ്കെടുത്തിരുന്നു. ഇവർ താമസിച്ചിരുന്ന സ്ഥലം മുൻപ് തന്നെ കണ്ടെയ്‌മെന്റ് സോണായിരുന്നെന്നാണ് വിവരം. അതിനാൽ പരിപാടികൾ നടത്തിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. സമ്പർക്ക വിലക്ക് ലംഘിക്കുന്നവർക്കെതിര കർശന നടപടിയെടുക്കും. സംസ്ഥാനത്ത് 5000ൽ അധികം പേർക്കാണ് നിലവിൽ കൊവിഡ് രോഗമുള്ളത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്.

 

quarantine, one person spread covid to 17 people, odisha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top