Advertisement

പുരി രഥയാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സുപ്രിംകോടതി

June 22, 2020
Google News 1 minute Read

പുരി രഥയാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രിംകോടതി പിൻവലിച്ചു. രഥയാത്ര നടത്തുന്നതിൽ സംസ്ഥാന സർക്കാരിനും ക്ഷേത്രം സമിതിക്കും തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല. രോഗവ്യാപനമുണ്ടായാൽ രഥ യാത്ര നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കൂട്ടിച്ചേർത്തു.

പുരി രഥോത്സവം വിലക്കിയ ഉത്തരവ് പിൻവലിക്കണമെന്ന ക്ഷേത്രം മുഖ്യ നടത്തിപ്പുകാരന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്. നിയന്ത്രണങ്ങളോടെ രഥയാത്രയാകാമെന്ന് കേന്ദ്രസർക്കാരും ഒഡിഷ സർക്കാരും കോടതിയെ അറിയിച്ചു. രഥയാത്ര വിലക്കിയ ഉത്തരവ് പിൻവലിക്കുകയാണെന്ന് കോടതി അറിയിച്ചു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ആചാരങ്ങൾ നടത്താം.

എന്നാൽ, രോഗ വ്യാപനമുണ്ടായാൽ ഗുരുതര സാഹചര്യമുണ്ടാകും. ഒട്ടേറെ പേർ എത്തുന്ന ചടങ്ങാണ്. ഓരോരുത്തരെയായി കണ്ടുപിടിക്കുന്നത് ദുഷ്‌കരമാണെന്നും കോടതി പറഞ്ഞു. രഥയാത്ര 1012 ദിവസം നീണ്ടുനിൽക്കുന്നതാണെന്നും അതിനിടയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചാൽ രഥയാത്ര നിർത്തി വയ്‌ക്കേണ്ടതാണെന്നും ഹർജിക്കാരായ ഒഡിഷ വികാസ് പരിഷത്ത് ആവശ്യപ്പെട്ടു. രഥയാത്ര ദിവസം പുരി ജഗന്നാഥൻ ഇറങ്ങിയില്ലെങ്കിൽ 12 വർഷത്തേക്ക് ഇറങ്ങില്ലെന്നാണ് വിശ്വാസമെന്നും കേന്ദ്രം വ്യക്തമാക്കി.

Story highlight: Supreme Court Reverses Puri Rath Yatra allowed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here