ഉദുമൽപ്പേട്ട് ദുരഭിമാനക്കൊല്ല; പ്രതികളുടെ വധശിക്ഷ റദ്ദാക്കി

കോളിളക്കം സൃഷ്ടിച്ച തമിഴ്‌നാട് ഉദുമൽപ്പേട്ട് ദുരഭിമാനക്കൊലയിൽ പ്രതികളുടെ വധശിക്ഷ റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. കൊല്ലപ്പെട്ട ശങ്കറിന്റെ മുൻ ഭാര്യ കൗസല്യയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ചുപേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കൗസല്യയുടെ അച്ഛൻ ചിന്നസ്വാമിയെ കോടതി കുറ്റവിമുക്തനാക്കി.
പ്രതികൾക്ക് 25 വർഷം തടവാണ് കോടതി വിധിച്ചത്. പ്രതികൾക്ക് ശിക്ഷാ ഇളവുകൾ അടക്കം ഒന്നും നൽകരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ എം സത്യനാരായണൻ, എം നിർമൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട എൻജിനീയറിംഗ് വിദ്യാർത്ഥിയായ ശങ്കറിനെ കൗസല്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ കൺമുന്നിലിട്ടായിരുന്നു ശങ്കറിനെ കൊലപ്പെടുത്തിയത്. കൗസല്യയെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ശങ്കറിനെ കൗസല്യ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചത്.
story highlights- honor killing, udumalpett, madras highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here