കാസർഗോഡ് സുരങ്കയിൽ കുടുങ്ങി യുവാവ്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കാസർഗോഡ് പുത്തികെ,കോടിമൂലയിൽ യുവാവ് സുരങ്കയിൽ കുടുങ്ങി. കാട്ടുകുക്ക സ്വദേശി ഹർഷിതാണ് മണ്ണിടിഞ്ഞ് സുരങ്കയിൽപെട്ടത്. രക്ഷാപ്രവർത്തനം പുരേഗമിക്കുന്നു.

നിലവിൽ ഒരാൾ മാത്രമാണ് മണ്ണിനടിയിൽ കുടുങ്ങിയിട്ടുള്ളതെന്നാണ് വിവരം. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് മണ്ണിടിച്ചിൽ ഉണ്ടാവുന്നത്.

കുന്നിൻ മുകളിൽ നിന്ന് വെള്ളം ഉറവവഴി പുറത്തേക്ക് എത്തിക്കുന്നതിനാണ് സുരങ്ക ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നിരവധി സുരങ്കകൾ കാസർഗോഡ് പ്രദേശത്ത് സജീവമാണ്. സുരങ്കയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് ഹർഷിത് മണ്ണിനടിയിൽപെടുന്നത്.

മൂന്ന് മണിക്കൂറായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്താൽ മാത്രമേ ഉള്ളിലുള്ള ആളെ പുറത്തെടുക്കാൻ കഴിയു.

Story highlight: Youth trapped in suranga in Kasargod The rescue operation is in progress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top