Advertisement

‘താങ്കൾ മരിച്ചതിനാൽ അപ്പീൽ തള്ളുന്നു’; ജീവിച്ചിരിക്കുന്നയാൾക്ക് മരിച്ചെന്ന് കത്തെഴുതി സംസ്ഥാന വിവരാവകാശ കമ്മീഷന്‍

June 23, 2020
Google News 2 minutes Read
Right to Information Commission 

ജീവിച്ചിരിക്കുന്നയാൾക്ക് മരിച്ചെന്ന് കത്തെഴുതി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. താങ്കൾ മരിച്ചുപോയതിനാൽ താങ്കളുടെ അപ്പീൽ തള്ളുന്നുവെന്നാണ് കമ്മീഷൻ കോഴിക്കോട് സ്വദേശി കിരൺ ബാബുവിന് നനൽകിയ മറുപടി. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കിരൺ ബാബു.

‘ബഹുമാനപ്പെട്ട വിവരാവകാശ കമ്മിഷണർക്ക്, എന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് കൈപ്പറ്റി. എന്റെ മരണം അംഗീകരിച്ച താങ്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു’– കോഴിക്കോട് എരഞ്ഞിക്കൽ ബാപ്പയിൽ കിരൺ ബാബുവാണു സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് ഈ വിചിത്രമായ കത്ത് അയക്കാനൊരുങ്ങുന്നത്.

Read Also: പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ ഇനിമുതല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

2013ലാണ് കിരൺ ബാബു വിവരാവകാശ നിയമപ്രകാരം കെഎഫ്സിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് അപേക്ഷ നൽകുന്നത്. രണ്ട് അപ്പീലിനുള്ള മറുപടിയും തൃപ്തികരമല്ലാത്തതിനാൽ 2014 ജൂണിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകി. അപ്പീൽ പരിശോധിച്ച സംസ്ഥാന വിവാരാവകാശ കമ്മിഷനാണ് കിരൺ ബാബു മരിച്ചതായി അറിയിച്ച് കത്തെഴുതിയത്.

വായ്പയെടുത്ത് നിർമ്മിച്ച കെട്ടിടം ലേലത്തില്‍ പോയ വിവരങ്ങള്‍ അറിയാനായിരുന്നു വിവാരാവകാശ അപേക്ഷ സമർപിച്ചത്. കിരൺബാബു മരിച്ചതായി കെഎഫ്സിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ  മൊഴി നൽകിയെന്നും കത്തിൽ പറയുന്നു. ഇത്തരത്തില്‍ മൊഴി നൽകിയ കെഎഫ്സിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെയും വിവരാവകാശ കമ്മിഷനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നു കിരൺ ബാബു പറഞ്ഞു.

Story Highlights: case against Right to Information Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here