പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ ഇനിമുതല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

 

പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍. സംസ്ഥാന വിവരാവകാശ കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്ന തീരുമാനമാണ് വിവരരാവകാശ കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നു ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രതികരിച്ചു.

വിവരാവകാശ നിയമ പ്രകാരം പോളിംഗ് ബൂത്തിലെ വീഡിയോ ഉള്‍ക്കൊള്ളുന്ന സിഡി, 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകന് നല്‍കണമെന്നാണ് വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവ്.  ആര്‍ടിഐ കേരള ഫെഡറേഷന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ടിഐ കേരള ഫെഡറേഷനാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ 1964 തെരഞ്ഞെടുപ്പ് ചട്ട പ്രകാരം വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി. ഈ നിലപാടിനെ മറികടന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിന്‍സെന്റ് പോള്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ പോളിംഗ് ബൂത്തിലെ വീഡിയോ ടേപ്പ് നല്‍കാനാവു എന്നാണ് ചട്ടം. ഫലം പ്രഖ്യാപിച്ച് 45 ദിവസംവരെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പക്കല്‍ ഇവ സൂക്ഷിക്കുകയും വേണം. ആ സമയപരിധിക്കകം ചോദിച്ചാല്‍ മാത്രമേ നല്‍കാനാവു എന്ന നിലപാടും കമ്മീഷന്‍ തള്ളിക്കളഞ്ഞു.

 

Story Highlights- Video footage,  polling booth, RTI Act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top