Advertisement

തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

June 23, 2020
Google News 1 minute Read

തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍, ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി, ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി, ജൂണ്‍ 19 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി, ജൂണ്‍ 15 ന് ബഹ്‌റൈനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി, ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി, കുവൈറ്റില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി, ജൂണ്‍ 13 ന് ഷാര്‍ജയില്‍ നിന്ന് വന്ന തൃശൂര്‍ കിഴക്കേകോട്ട സ്വദേശി, ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി, ജൂണ്‍ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി, സൗദി അറേബ്യയില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി, കുന്നംകുളം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ ആറ് പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14,862 പേരും ആശുപത്രികളില്‍ 145 പേരും ഉള്‍പ്പെടെ ആകെ 15,007 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയിലേക്ക് 1165 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 777 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതുവരെ 7872 സാമ്പിളുകള്‍ ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചു. അതില്‍ 7512 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 360 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Story Highlights: covid confirmed 14 people in Thrissur district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here