എറണാകുളത്തെ മുസ്ലിം ലീഗ് കമ്മറ്റിയിലെ ഗ്രൂപ്പ് തർക്കങ്ങളും ഇബ്രാഹിം കുഞ്ഞിനെതിരായ പരാതിയും സ്ഥിരീകരിച്ച് സഹോദരൻ

വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎക്കെതിരെ എറണാകുളത്തെ ലീഗിൽ പടയൊരുക്കം. ലീഗ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം പാണക്കാട് തങ്ങൾക്ക് നൽകിയ പരാതിയിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. പാർട്ടിയിലെ ഗ്രൂപ്പ് തർക്കങ്ങളും പരാതിയും ലീഗ് നേതാവും ഇബ്രാഹിംകുഞ്ഞിന്റെ സഹോദരനുമായ വി കെ ബീരാൻ സ്ഥിരീകരിച്ചു.
മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ലീഗിൽ ആഭ്യന്തര തർക്കം മൂർച്ഛിക്കുകയാണ്. ലീഗ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകിയിരുന്നു. ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈൻ അലി തങ്ങൾ പരാതി അന്വേഷിക്കാനായി കൊച്ചിയിലെത്തി. ഇബ്രാഹിം കുഞ്ഞിനെയും എതിർ വിഭാഗം നേതാക്കളെയും നേരിൽ കണ്ട് അഭിപ്രായം ആരാഞ്ഞു. ലീഗ് നേതാവും ഇബ്രാഹിം കുഞ്ഞിന്റെ സഹോദരനുമായ വി കെ ബീരാൻ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ പരാതിയില്ലെന്നായിരുന്നു കെപിഎ മജീദിന്റെ നിലപാട്.
Read Also: കാസർഗോഡ് സുരങ്കയിൽ കുടുങ്ങിയ യുവാവ് മരിച്ചു
പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്ന വിവാദങ്ങൾ അന്വേഷിക്കാൻ 2 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ കമ്മീഷനെ നിയോഗിച്ചുവെന്നത് ഇബ്രാഹിം കുഞ്ഞ് അനുകൂലികൾ തള്ളി. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെയാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണം ഉയർന്നത്. പിന്നാലെ പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നു. ഇതോടെയാണ് നടപടി ആവശ്യം ഒരു വിഭാഗം ശക്തമാക്കിയത്. അഴിമതി ആരോപണവും തുടർ വിവാദങ്ങളും പാർട്ടിക്ക് വൻ നാണക്കേടുണ്ടാക്കിയെന്നാണ് എതിർ വിഭാഗം നേതാക്കളുടെ നിലപാട്.
ernakulam, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here