കരിപ്പൂരിൽ 30 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. 736 ഗ്രാം സ്വർണം കടത്തിയത് കണ്ണൂർ സ്വദേശിയാണ്. മുപ്പത് ലക്ഷം രൂപയുടെ സ്വർണം കടത്താന്‍ ശ്രമിച്ചത് കണ്ണൂര്‍ സ്വദേശിയായ ജിതിനാണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണം പിടിച്ചിരുന്നു. ചാർട്ടേഡ് വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ട് വിമാനങ്ങളിലെത്തിയ നാല് പേർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ യാത്രക്കാരൻ ഒന്നേകാൽ കിലോ സ്വർണം കടത്തി. ദുബായിൽ നിന്നുള്ള ഫ്ളൈ ദുബായി വിമാനത്തിലെ മൂന്ന് യാത്രക്കാരും പിടിയിലായി. മൂന്ന് പേരിൽ നിന്നായി മിശ്രിത രൂപത്തിലുള്ള ഒന്നേകാൽ കിലോ സ്വർണം പിടിച്ചെടുത്തു.
Read Also: സിനിമയെ ആർക്കാണ് പേടി?; വാരിയംകുന്നനെ പിന്തുണച്ച് മിഥുൻ മാനുവൽ തോമസ്
മിശ്രിതരൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. തലശ്ശേരി സ്വദേശികളായ നസിഫുദ്ധീനിൽ നിന്നും 288 ഗ്രാമും ഫഹദ്ൽ നിന്നും 287 ഗ്രാമും കണ്ണൂർ പാനൂർ സ്വദേശി ബഷീർ ൽ നിന്നും 475 ഗ്രാമും പിടികൂടി. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് 81 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് നാലു യാത്രക്കാരിൽ നിന്നുമായി കണ്ടെടുത്തത്.
karipur airport, gold caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here