ലോകകോടീശ്വരന്മാരിൽ ഒൻപതാം സ്ഥാനത്ത് മുകേഷ് അംബാനി

കോടീശ്വരന്മാരുടെ രാജ്യാന്തര പട്ടികയിൽ ഒൻപതാമനായി മുകേഷ് അംബാനി. ബ്ലൂംബെർഗിന്റെ പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 6450 കോടി ഡോളർ അഥവാ 4.90 കോടി രൂപയുടെ ആസ്തിയാണ് അംബാനിയ്ക്ക് കണക്കാക്കിയിരിക്കുന്നത്. പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയ ഏക ഏഷ്യക്കാരനും അംബാനിയാണ്. ഫ്രാൻസിലെ ഫ്രാങ്കോസ് ബെറ്റൺകോർട്ട് മെയേഴ്‌സ്, ഒറാക്കിൾ കോർപ്പറേഷന്റെ ലാരി എലിസൺ എന്നീ കോടീശ്വരൻമാരെ അംബാനി പിന്നിലാക്കി.
അതേസമയം അംബാനിയുടെ കമ്പനിയായ റിലയൻസ് വിപണിമൂല്യത്തിൽ ലോകത്തിലെ 57-ാമത്തെ വലിയ കമ്പനി എന്ന സ്ഥാനം നേടി. ഫേസ്ബുക്ക് അടക്കമുള്ള നിരവധി പ്രമുഖ വിദേശ കമ്പനികളാണ് ജിയോയിൽ നിക്ഷേപം നടത്തിയത്.
Read Also: കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് പുരി രഥയാത്രയ്ക്ക് തുടക്കം
ഓഹരി വില വർധനവ് മൂലം റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 15,000 കോടി ഡോളറായി. ഇങ്ങനെ ഓഹരി മൂല്യം വർധിച്ചാൽ കമ്പനി വൈകാതെ തന്നെ ആദ്യം 50ലും എത്തുമെന്നാണ് വിവരം. കടബാധ്യതയിൽ നിന്ന് 2021 മാർച്ചിനുള്ളിൽ കമ്പനി പുറത്തുകടക്കുമെന്നായിരുന്നു മുകേഷ് വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിനും മുൻപ് തന്നെ അത് സംഭവിക്കുന്ന നിലയിലാണ് സ്ഥിതിഗതി. ജിയോ പ്ലാറ്റ്‌ഫോമിൽ വിദേശ കമ്പനികൾ ഇതുവരെ നിക്ഷേപിച്ചത് 1.15 ലക്ഷം കോടിയാണ്.
mukesh ambani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here