കൊവിഡിനെതിരെ മരുന്ന്; അവകാശവാദവുമായി പതഞ്ജലി

patanjali medicine for covid 19

കൊവിഡിനെതിരെ മരുന്ന് കണ്ടുകിടിച്ചെന്ന അവകാശവാദവുമായി ഫാർമസ്യൂട്ടിക്കൽ കമ്പനി പതഞ്ജലി. ദിവ്യ കൊറോണ കിറ്റ് എന്നാണ് മരുന്നിൻ്റെ പേര്. 545 രൂപയാണ് വില. യോഗഗുരു ബാബ രാംദേവ്ഗിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ജൂണ്‍ 23ന് ഉച്ചയ്ക്ക് 12മണിക്കാണ് മരുന്ന് പുറത്തിറക്കിയത്. തിങ്കളാഴ്ച വൈകിട്ട് തന്നെ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മരുന്ന് കണ്ടെത്തിയ വിവരം പങ്കുവച്ചിരുന്നു.

Read Also: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വിദേശികളുമായി സഹകരിക്കുമെന്ന് പതഞ്ജലി

“കൊറോണ വൈറസിനെതിരെ മരുന്നോ വാക്സിനോ യാഥാർഥ്യമാകാൻ വേണ്ടി രാജ്യവും ലോകവും കാത്തിരിക്കുകയാണ്. ഈ അവസരത്തിൽ ലോകത്തിലെ ആദ്യത്തെ ആയുര്‍വേദ മരുന്ന് ഞങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. പരീക്ഷണത്തിൽ 69 ശതമാനം പേർക്കും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തി ലഭിച്ചു.ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം പേരും രോഗമുക്തമാകും. 280 രോഗികളിൽ ഞങ്ങൾ ഇത് പരീക്ഷിച്ചു.”-ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് പറഞ്ഞു.

കൊറോണിൽ, സ്വസാരി എന്നിവ ഉൾപ്പെടെയുള്ള മൂന്ന് മരുന്നുകൾ അടങ്ങിയതാണ് കൊറോണ കിറ്റ്. 30 ദിവസത്തേക്കുള്ള കിറ്റാണ് ലഭിക്കുക. ഒരാഴ്ചക്കുള്ളിൽ ഇത് പതഞ്ജലി സ്റ്റോറുകളിൽ ലഭ്യമാകും. കിറ്റ് വിതരണത്തിനായി ഉടൻ ആപ്പ് ആരംഭിക്കും. വൈദ്യ പരിശോധന നടത്താൻ ആവശ്യമായ അനുമതി നേടിയിട്ടുണ്ട്. നിലവിൽ, മിതമായ രോഗലക്ഷണം ഉള്ളവരിലാണ് മരുന്ന് ഫലപ്രദമായത്. സാവധാനം, ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിലും മരുന്ന് പരീക്ഷിക്കുമെന്ന് കമ്പനി പറയുന്നു.

Read Also: കഞ്ചാവ് നിരോധനം നീക്കണമെന്ന് പതഞ്ജലി മേധാവി

ഹരിദ്വാറിലെ ദിവ്യ ഫാർമസിയുമായി ചേർന്നാണ് പതഞ്ജലി ആയൂര്‍വേദിക്സ് മരുന്ന് നിർമ്മിച്ചത്. പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച മരുന്നാണ് ഇതെന്നും കമ്പനി പറയുന്നു.

അതേ സമയം, ഈ അവകാശവാദങ്ങളെ തള്ളി ആധുനിക മെഡിക്കൽ വിദഗദ്ധർ രംഗത്തെത്തി. ഗവേഷകർ പഠനത്തിൻ്റെ മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന് മഹാരാഷ്ട്രയിലെ എം‌ജി‌എം‌എസ് സേവാഗ്രാം മെഡിസിൻ പ്രൊഫസർ ഡോ. എസ്പി കലാന്തി പറഞ്ഞു.

Story Highlights: patanjali medicine for covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top