കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും

cabinet meeting

കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്നു തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. പ്രവാസികളുടെ കൊവിഡ് പരിശോധനയിലെ അനിശ്ചിതത്വവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെയും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. സിപിഐഎം സഹയാത്രികനായ കെവി മനോജ് കുമാറാണ് അധ്യക്ഷ പാനലില്‍ ആദ്യ പേരുകാരന്‍. ഇദ്ദേഹത്തിനു വേണ്ടി യോഗ്യതയില്‍ ഇളവു വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

 

 

Story Highlights: covid19: cabinet tighten the regulations today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top