തമിഴ്‌നാട്ടിൽ ഇന്ന് 2865 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ ഇന്ന് 2865 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 67,468 ആയി. ഇന്ന് 33 പേർ മരിച്ചതോടെ ആകെ മരണ സംഖ്യ 866 ആയി ഉയർന്നു.

അതേസമയം, കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ ജില്ലവിട്ടുള്ള യാത്രകൾക്ക് തമിഴ്‌നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 25 മുതൽ 30 വരെ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകൾ അന്തർ ജില്ലാ സർവീസുകൾ നടത്തില്ല. മാത്രമല്ല, സ്വകാര്യ വാഹനങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് ഇ- പാസ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു. സംസ്ഥാനത്ത് 28836 ആണ് ആകെയുള്ള കൊവിഡ് കേസുകൾ.

ബുധനാഴ്ച പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശത്ത് നിന്ന് എത്തിയവരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ 21 പേർക്കും
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് റോഡുമാർഗവും ട്രെയിൻ മാർഗവും എത്തിയ 38 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Story highlight: covid confirmed 2865 people in Tamil Nadu today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top