ആധാർ-പാൻ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തിയതി നീട്ടിയിരിക്കുന്നത്. മാർച്ച് 31, 2021 ആണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയതി.
നേരത്തെ മാർച്ച് 31, 2020 ആയിരുന്ന തിയതി ധനമന്ത്രി നിർമലാ സീതാരാമനാണ് നീട്ടി ജൂൺ 30 ലേക്ക് നീട്ടിയതായി പ്രഖ്യാപിച്ചത്. ഈ തിയതിയാണ് നിലവിൽ അടുത്ത വർഷം മാർച്ച് 31 വരെയാക്കി നീട്ടിയിരിക്കുന്നത്.
Read Also : ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി
ഇത് കൂടാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതിയും നീട്ടി നൽകിയിട്ടുണ്ട്. 201819, 201920 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതിയാണ് സർക്കാർ നീട്ടിയിരിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 30 ആണ്. 2018-19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. മുമ്പ് 30 ജൂൺ, 31 ഓക്ടോബർ എന്നിങ്ങനെയായിരുന്നു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി.
Story Highlights- Govt extends last date linking PAN card with Aadhar card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here