ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയ മൈക്രോപ്രോസസറുകൾ കണ്ടെത്തി

കൊച്ചിയിൽ നിർമാണത്തിലുള്ള വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് കാണാതായ മൈക്രോപ്രോസസറുകൾ കണ്ടെത്തി. മൂവാറ്റുപുഴയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പിടിയിലായ ബിഹാർ സ്വദേശി സുമിത് കുമാർ സിംഗ്, രാജസ്ഥാൻ സ്വദേശി ദയാ റാം എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൈക്രോപ്രോസസറുകൾ കണ്ടെത്തിയത്.

പത്തു മൈക്രോപ്രോസസറുകളാണ് കപ്പലിൽ നിന്ന് മോഷണം പോയത്. ഇത് മൂവാറ്റുപുഴ സ്വദേശിക്ക് പ്രതികൾ ഓൺലൈൻ വഴി വിൽക്കുകയായിരുന്നു. മോഷണം പോയതിൽ രണ്ട് ഹാർഡ് ഡിസ്‌കുകൾ ഉൾപ്പെടെ ചില ഉപകരണങ്ങൾ എൻഐഎ ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു.

read also: ഷിപ്പ്‌യാർഡ് കപ്പലിൽ ഹാർഡ് ഡിസ്ക് മോഷണം നടത്തിയ സംഭവം; പ്രതികൾ പിടിയിൽ

കപ്പലിൽ നിന്ന് ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഒരു വർഷം മുൻപാണ് സംഭവം. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

story highlights- INS Vikrant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top