Advertisement

പാകിസ്ഥാനിൽ വിമാനം തകർന്നുവീണതിനു കാരണം പൈലറ്റുമാരുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

June 24, 2020
Google News 2 minutes Read

പാകിസ്ഥാനിൽ വിമാനം തകർന്നുവീണ് 97 പേർ മരിച്ച സംഭവത്തിൽ പൈലറ്റുമാരുടെ അമിത ആത്മവിശ്വസവും ശ്രദ്ധക്കുറവുമാണ് ദുരന്തത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വ്യോമയാനമന്ത്രി ഗുലാം സർവർ ഖാൻ ആണ് ഇക്കാര്യം പാക്ക് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. യാത്രയിലുടനീളം കൊവിഡിനെക്കുറിച്ചുള്ള ചർച്ചയിലായിരുന്നുവെന്നും വിമാനത്തിന്റെ പ്രവർത്തനം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് കണ്ടെത്തൽ.

വിമാനം ഉയർത്താൻ കൺട്രോൾ ടവറിൽ നിന്ന് നിർദേശം ലഭിച്ചിരുന്നുവെങ്കിലും സാരമില്ല, ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു പൈലറ്റുമാരുടെ മറുപടി. ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ പൂർണ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

യാത്രയിലുടനീളം പൈലറ്റുമാർ കൊറോണയെക്കുറിച്ചാണു ചർച്ച ചെയ്തിരുന്നത്. വിമാനം ഉയർത്താൻ കൺട്രോൾ ടവറിൽ നിന്ന് നിർദേശിച്ചെങ്കിലും സാരമില്ല, ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു മറുപടി. അമിത ആത്മവിശ്വാസമായിരുന്നു പൈലറ്റുമാർക്കെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ പൂർണ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

മേയ് 22ന് ലാഹോറിൽ നിന്നു കറാച്ചിയിലേക്കു യാത്ര തിരിച്ച എ320 എയർബസ് ലാൻഡിംഗിന് തൊട്ടുമുൻപായി കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തിലേക്ക് തകർന്നുവീഴുകയായിരുന്നു. 91 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 97 പേർ മരിച്ചു. രണ്ട് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മാത്രമല്ല, എയർ ട്രാഫിക് കൺട്രോളും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്. ലാൻഡിംഗ് ശ്രമത്തിനിടെ വിമാനത്തിന്റെ എൻജിനുകൾ തകരാറിലായ വിവരം ട്രാഫിക് കൺട്രോളർമാർ പൈലറ്റുമാരെ അറിയിച്ചിരുന്നില്ല. പൈലറ്റുമാരും ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയം റെക്കോർഡ് ചെയ്തതു താൻ കേട്ടിരുന്നു.
വിമാനം നിലത്തിറക്കിയപ്പോൾ ലാൻഡിംഗ് ഗിയർ പ്രവർത്തിച്ചിരുന്നില്ല. മൂന്നുവട്ടം റൺവേയിൽ ഇടിച്ച വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. നിലത്തിടിച്ച രണ്ട് എൻജിനുകളും വിമാനം വീണ്ടും പറന്നുയർന്നപ്പോൾ തകരാറിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Story highlight: preliminary investigation reports that pilots’ negligence was the cause of the plane crash in Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here