ജോക്കോവിചിന്റെ ടെന്നിസ് ടൂർണമെന്റ്; സാമൂഹിക അകലം പാലിക്കാതെ താരങ്ങളുടെ ആഘോഷം: വിവാദ വീഡിയോ

tennis tornament jokovic video

ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരമായ നൊവാക് ജോക്കോവിച്ചിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ഇന്നലെയാണ്. ജോക്കോവിച് ക്രൊയേഷ്യയിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെൻ്റിൽ പങ്കെടുത്ത പല താരങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ടൂർണമൻ്റിൽ പങ്കെടുത്ത താരങ്ങൾ സാമൂഹിക അകലം പാലിക്കാതെ ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also: ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് പോസിറ്റീവ്

ജോക്കോവിച്ച് ഉള്‍പ്പെടെയുള്ള താരങ്ങൾ ഷര്‍ട്ടൂരിയും സാമൂഹിക അകലം പാലിക്കാതെയും ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഓസ്ട്രേലിയൻ ടെന്നിസ് താരമായ നിക്കോളാസ് കിർഗിയോസ് പങ്കുവച്ച പങ്കുവച്ച വീഡിയോ ടൂർണമെൻ്റിനെതിരെ ഉയർന്ന വിവാദങ്ങൾക്ക് ശക്തി പകർന്നിരിക്കുകയാണ്.

ക്രൊയേഷ്യയിൽ അഡ്രിയ ടൂർ ടെന്നിസ് ടൂർണമെൻ്റ് സംഘടിപ്പിച്ച ജോക്കോവിച്ചിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നേരത്തെ ടൂർണമെൻ്റിൽ പങ്കെടുത്ത ക്രൊയേഷ്യൻ താരം ബോർന കോറിച്, ബൾഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് എന്നിവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ദിമിത്രോവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു എങ്കിലും രോഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം ജോക്കോവിചിൻ്റെ സഹോദരനും കൊവിഡ് സ്ഥിരീകരിച്ചു.

Read Also: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,79,879 ആയി

താൻ വാക്സിനേഷന് എതിരാണെന്ന പരസ്യ പ്രഖ്യാപനം നടത്തിയ ജോക്കോവിച് നേരത്തെ വിവാദത്തിൽ പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് താരം എക്സിബിഷൻ ടൂർണമെൻ്റ് നടത്തിയത്. സാമൂഹ്യ അകലം പാലിക്കാതെ നടത്തിയ ടൂർണമെൻ്റിൽ കാണികളും എത്തി. ഇവർ കളിക്കാരുമായി അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. ജോക്കോവിചിൻ്റെ രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് പോസിറ്റീവാണ്. മക്കൾക്ക് നെഗറ്റീവാണ്.

വൈറസ് ബാധ കുറഞ്ഞ സമയത്താണ് ടൂർണമെൻ്റ് സംഘടിപ്പിച്ചതെന്ന് ജോക്കോവിച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ടൂർണമെൻ്റ് നടത്താനുള്ള അന്തരീക്ഷം ഉണ്ടാവുമെന്ന് കരുതി. പക്ഷേ, നിർഭാഗ്യവശാൽ അപ്പോഴും വൈറസ് ബാധ ഉണ്ടായിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വരുന്ന 14 ദിവസം ഐസൊലേഷനിലായിരിക്കുമെന്നും ജോക്കോവിച് പറയുന്നു.

Story Highlights: tennis tornament jokovic viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top