Advertisement

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

June 25, 2020
Google News 1 minute Read
pathanamthitta district

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയില്‍ ഒന്‍പത് പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരന്‍.
2. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശിയായ 41 വയസുകാരന്‍.
3. ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 51 വയസുകാരന്‍.
4. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 40 വയസുകാരന്‍.
5. ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തോട്ടപ്പുഴശേരി, മാരാമണ്‍ സ്വദേശിനിയായ 30 വയസുകാരി.
6. ജൂണ്‍ 21 ന് സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 59 വയസുകാരന്‍.
7. ജൂണ്‍ ഒന്‍പതിന് ഡല്‍ഹിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിനിയായ 41 വയസുകാരി.
8. ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 34 വയസുകാരന്‍.
9. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം, കല്ലേലിതോട്ടം സ്വദേശിയായ 46 വയസുകാരന്‍.
10. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 28 വയസുകാരന്‍.
11. ജൂണ്‍ 19 ന് റിയാദില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിയായ 55 വയസുകാരന്‍.
12. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ പായിപ്പാട് സ്വദേശിയായ 57 വയസുകാരന്‍.
13. ജൂണ്‍ 12 ന് ഹരിയാനയില്‍ നിന്നും എത്തിയ പെരുമ്പട്ടി സ്വദേശിനിയായ 25 വയസുകാരി എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 88 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 174 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 169 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നും, ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 81 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 189 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 22 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Story Highlights: covid confirmed 13 persons in Pathanamthitta district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here