Advertisement

ക്വാറന്റീൻ നിയന്ത്രണം ലംഘിച്ച് പ്രവാസികൾക്ക് സ്വീകരണം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ 9 പേർക്കെതിരെ കേസ്

June 25, 2020
Google News 1 minute Read
expats welcomed violating covid protocol

ക്വാറന്റീൻ നിയന്ത്രണം ലംഘിച്ച് കോഴിക്കോട് പ്രവാസികൾക്ക് സ്വീകരണം. കൂരാച്ചുണ്ടിൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും ഒ.കെ അമ്മദ് ഉൾപ്പെടെയുള്ള ഒൻപത് പേർക്കുമെതിരെയാണ് കേസ്.

ഡിവൈഎഫ്‌ഐയും ഹെൽത്ത് ഇൻസ്‌പെക്ടറും നൽകിയ പരിതിയിലാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്. പകർച്ച വ്യാധി നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 23ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ വിമാനത്താവളത്തിലെത്തി ക്വാറന്റീനിൽ പ്രവേശിക്കാൻ പോവുകയായിരുന്ന പ്രവാസികൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അമ്മദ്, യൂത്ത് ലീഗ് നേതാക്കളായ അലി പുതുശ്ശേരി, സിറാജ് പാറച്ചാലിൽ, ഫവാസ്, സുനീർ കാരപ്പൊയിൽ, ഷംനാദ് പുതുക്കാടി, അഫസൽ മുക്കത്ത്, ശിഹാബ്, ആംബുലൻസ് ഡ്രൈവർ ദിൽഷാദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയതെന്ന് പരാതിയിൽ പറയുന്നു.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച പരിപാടി ഏറെ ഗൗരവതരമാണ്. പകർച്ചവ്യാധി നിരോധന നിയമം അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Story Highlights- expats welcomed violating covid protocol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here