Advertisement

സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ

June 25, 2020
Google News 1 minute Read

സംസ്ഥാന സർക്കാറിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രവാസികൾക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒരു മാനദണ്ഡം മാത്രമാണെന്നും വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിന് പ്രത്യേക മാനദണ്ഡം പറ്റില്ലെന്നും വി. മുരളീധരൻ പറഞ്ഞു. കേരളത്തിൽ കൊവിഡ് പരിശേധനകൾ കുറവാണെന്നും തിരിച്ചെത്താൻ താൽപര്യമുള്ള എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കുമെന്നും
അദ്ദേഹം വ്യക്തമാക്കി.

ട്രൂനാറ്റ് പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഇത് അംഗീകരിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രിക്ക് ലോക കേരളസഭ വഴി അന്വേഷിക്കാമായിരുന്നു. പ്രവാസികൾക്ക് നാട്ടിൽ നിന്ന് അച്ചാർ കൊടുത്തുവിടുന്നത് പോലെ ട്രൂനാറ്റ് കൊടുത്തയക്കാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ചെലവു കുറഞ്ഞ പരിശോധനാ രീതികളെ പറ്റി വാദിക്കുമ്പോൾ കേരളത്തിൽ ിത് എത്ര മാത്രം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കണമെന്നും വി.മുരളീധരൻ ആരാഞ്ഞു. കൊവിഡ് പരിശോധനകളുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇങ്ങനെയുള്ളപ്പോൾ വിദേശ രാജ്യങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ തായാറായി നിൽക്കുന്നവർ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പറയുന്നതിലെ യുക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് വരുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടാൽ സാധിക്കുമോ? വിമാനത്തിൽ സൂപ്പർ സ്പ്രെഡ് നടക്കുമെന്നാണ് മറ്റൊരു വാദം. വിദേശത്തുനിന്ന് തിരികെ എത്തിയ ഒരു ലക്ഷത്തോളം പേരിൽ 1666 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനെ സൂപ്പർ സ്പ്രെഡ്ഡായി കണക്കാക്കാൻ കഴിയുമോയെന്നും ആഭ്യന്തര വിമാനങ്ങളിലും ട്രെയിനുകളിലും സൂപ്പർ സ്പ്രെഡ്ഡിന് സാധ്യതയില്ലെയെന്നും അദ്ദേഹം വിമർശിച്ചു.

വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുമോയെന്ന് ഏതെങ്കിലും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടോയെന്നും തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ മുഴുവൻ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story highlight: Union Minister B muraleedharan criticized the state government 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here