മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്ക്; ആകെ രോഗബാധിതർ 410 ആയി

മലപ്പുറം ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും മറ്റുള്ള 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്.
ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച എടക്കര ഉപ്പട സ്വദേശിനിയിൽ നിന്നാണ് മഞ്ചേരി അമ്പലപ്പാട് സ്വദേശിയായ 44 വയസുകാരന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയ നന്നമ്പ്ര സ്വദേശിയാണ് രോഗം ബാധിച്ചവരിൽ ഒരാൾ. മറ്റ് 14 പേരും വിദേശത്ത് നിന്ന് എത്തിയതാണ്. ദുബായിൽ നിന്ന് എത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. എടപ്പാൾ സ്വദേശിയായ 30 വയസുകാരൻ, ഇയാളുടെ ഭാര്യ, മൂന്നു വയസുള്ള മകൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. റിയാദിൽ നിന്ന് എത്തിയ കരുളായി സ്വദേശിനിക്കും അവരുടെ നാല് വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
read also: മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിക്ക് കൊവിഡ്
കുവൈറ്റിൽ നിന്ന് എത്തിയ പൊന്നാനി, പാണ്ടിക്കാട്, മമ്പാട്, പെരുമണ്ണ സ്വദേശികൾ, ദുബായിൽ നിന്നെത്തിയ വാഴയൂർ സ്വദേശി, മസ്‌ക്കറ്റിൽ നിന്ന് എത്തിയ താനൂർ ഓലപ്പീടിക സ്വദേശി, അബുദബിയിൽ നിന്നെത്തിയ പെരുമണ്ണ സ്വദേശിനി, ദമാമിൽ നിന്നെത്തിയ തലക്കാട് സ്വദേശി എന്നിവരാണ് രോഗബാധതിരായ മറ്റുള്ളവർ. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 410 ആയി. 191 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
story highlights- coronavirus, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here