ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ പാലക്കാട്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ പാലക്കാട് ജില്ലയിൽ. 23 പേർക്കാണ് പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് കുട്ടികളും ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു.
കുവൈറ്റിൽ നിന്നെത്തിയ ഏഴ് പേർ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. വല്ലപ്പുഴ സ്വദേശിയായ 40 കാരൻ, വിളയൂർ സ്വദേശിനിയായ 28കാരി, തേങ്കുറിശ്ശി സ്വദേശിയായ 26കാരൻ, പുതുനഗരം സ്വദേശിയായ പതിനൊന്ന് വയസുകാരി, നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശിയായ 39 കാരൻ, പിരായിരി കുന്നംകുളങ്ങര സ്വദേശിയായ 32കാരൻ, പിരായിരി മഹിമ നഗർ സ്വദേശിയായ 25കാരൻ ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ജമ്മു കശ്മീരിൽ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശിക്കും യുഎഇയിൽ നിന്നെത്തിയ അലനല്ലൂർ സ്വദേശിക്കും കരിമ്പുഴ ആറ്റാശ്ശേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
ദുബായിൽ നിന്നുവന്ന കരിമ്പുഴ കരിയോട് സ്വദേശിക്കും മങ്കര മാങ്കുറിശ്ശി സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നെത്തിയ കുഴൽമന്ദം ചിതലി സ്വദേശി, തമിഴ്‌നാട് നിന്നെത്തിയ കല്ലേകുളങ്ങര സ്വദേശി, ചെന്നൈയിൽ നിന്നുവന്ന പിരായിരി വിളയങ്കോട് സ്വദേശി, മാങ്കുറിശ്ശി സ്വദേശികളായ അമ്മയും മകനും, മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേർ, ഹരിയാനയിൽ നിന്നെത്തിയ ഇരപ്പക്കാട് പിരായിരി സ്വദേശി, ശ്രീലങ്കയിൽ നിന്നുവന്ന പത്തിരിപ്പാല സ്വദേശി, സൗദിയിൽ നിന്നുവന്ന പിരായിരി ഇരപ്പക്കാട് സ്വദേശി എന്നിവരാണ് രോഗം ബാധിച്ച മറ്റുള്ളവർ.
read also: കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18 പേര്‍ക്ക്
ഇതോടെ പാലക്കാട് ചികിത്സയിലുള്ള രോഗബാധിതർ 237 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും മൂന്ന്‌പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്.
Story highlights- coronavirus, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here