Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

June 26, 2020
Google News 1 minute Read
kottayam sign board

കോട്ടയം ജില്ലയില്‍ ഇന്ന് 18 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. ഇതോടെ കൊവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്. പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികിത്സയിലുള്ളത്.

പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 196 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

1. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2. ജൂണ്‍ 14ന് കുവൈറ്റില്‍നിന്നെത്തി കുമരകത്ത് ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(16). രോഗലക്ഷണങ്ങല്‍ ഉണ്ടായിരുന്നില്ല.

3. ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(36). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

4. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

5. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

6. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(37). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

7. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

8. ജൂണ്‍ 22ന് മധുരയില്‍നിന്നെത്തി കോട്ടയത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാരാപ്പുഴ സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

9. ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

10. ജൂണ്‍ 12ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശി(65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

11. ജൂണ്‍ 21ന് ദുബായില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

12. ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(73). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

13. ജൂണ്‍ 21ന് ചെന്നൈയില്‍നിന്നെത്തി പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

14. ജൂണ്‍ 16ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

15. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതി(24). സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

16. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശി(23) രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

17. ജൂണ്‍ 15ന് ഡല്‍ഹിയില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(27). ഹോം ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

18. ജൂണ്‍ 11ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(30). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

Story Highlights: Covid confirmed 18 people in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here