Advertisement

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കൊവിഡ്: 10 പേര്‍ക്ക് രോഗമുക്തി

June 26, 2020
Google News 1 minute Read
covid19, coronavirus, kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച  10 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. നാദാപുരം സ്വദേശി (53) ജൂണ്‍ 19 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി.സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 21 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

2. ചെക്യാട് സ്വദേശി (44) ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

3. ചെക്യാട് സ്വദേശി(52) ജൂണ്‍ 23ന് വിമാനമാര്‍ഗം കുവൈത്തില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

4. വളയം സ്വദേശി(67) ജൂണ്‍ 15 ന് വിമാനമാര്‍ഗം ഖത്തറില്‍ നിന്നും കൊച്ചിയിലെത്തിയ ശേഷം സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

5 ,6. കൂരാച്ചുണ്ട് സ്വദേശിനികളായ അമ്മയും മകളും (26, 4) ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരില്‍ എത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി രണ്ടു പേരും പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

7. കോടഞ്ചേരി സ്വദേശി (33) ജൂണ്‍ 4 ന് ഇറ്റലിയില്‍ നിന്നും വിമാനമാര്‍ഗം െൈചന്നയില്‍ എത്തി. ജൂണ്‍ 4 മുതല്‍ 15 വരെ ചെന്നൈയില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 15 ന് വിമാനത്തില്‍ രാത്രി 7 മണിക്ക് കൊച്ചിയിലെത്തി. തുടര്‍ന്ന് ടാക്സിയില്‍ കോടഞ്ചേരിയിലെ വീട്ടിലെത്തി നിരീക്ഷിണത്തില്‍ ആയിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്. ഏഴു പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശികള്‍ (46, 6), ഏറാമല സ്വദേശി (28), അത്തോളി സ്വദേശി (36), പെരുവയല്‍ സ്വദേശി (51), കാവിലുംപാറ സ്വദേശി(55), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊടുവളളി സ്വദേശി (വിദ്യാര്‍ത്ഥി, 16), ഉണ്ണികുളം സ്വദേശി (29), കടലുണ്ടി സ്വദേശി (29), ഓമശ്ശേരി സ്വദേശി (56) എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.

നിലവില്‍ 78 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 43 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ.് ഒരാള്‍ കളമശേരിയിലും ചികിത്സയിലുണ്ട്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശിയും ഒരു വയനാട് സ്വദേശിയും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

 

Story Highlights:  covid19, coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here