ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം: ഒരു പ്രതികൂടി കീഴടങ്ങി

Shamna

നടി ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ പ്രതി അബ്ദുള്‍ സലാം എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങി. വിവാഹ ആലോചനയ്ക്കാണ് ഷമ്‌നയുടെ വീട്ടില്‍ എത്തിയതെന്ന് അബ്ദുള്‍ സലാം പറഞ്ഞു. മറ്റൊരു പ്രതി അന്‍വറിനാണ് വിവാഹം ആലോചിച്ചത്. തങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഷമ്‌നയോട് പണം ചോദിച്ചിട്ടില്ലെന്നും അബ്ദുള്‍ സലാം ട്വന്റിഫോറിനോട് പറഞ്ഞു.

ആറ് പേരാണ് ഷമ്‌നയുടെ വീട്ടിലേക്ക് പോയത്. അന്‍വറിന് കല്ല്യാണം ആലോചിക്കാനാണ് പോയത്. ഫോണിലൂടെ സംസാരിച്ചശേഷമാണ് പോയത്. ഷമ്‌ന വീട്ടില്‍ വന്ന് ആലോചിക്കാന്‍ വരാന്‍ പറഞ്ഞിരുന്നു. കല്ല്യാണം ആലോചിച്ച അന്‍വര്‍ എറണാകുളം പറവൂരില്‍ ബ്യൂട്ടീഷനാണ്. അഷ്‌റഫ്, രമേഷ്, ശരത്ത്, റഫീഖ് എന്നിവര്‍ക്കൊപ്പമാണ് പോയത്. വീടിന്റെ ഫോട്ടോ എടുത്തിട്ടില്ല. ചെക്കന്‍ ഇല്ലാതെ കല്ല്യാണം ഉറപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഷമ്‌നയുടെ അമ്മ ബഹളം വച്ചവെന്നും അബ്ദുള്‍ സലാം പറഞ്ഞു.

Story Highlights: Blackmailing Shamna

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top